بِسْمِ ٱللَّهِ ٱلرَّحْمَـٰنِ ٱلرَّحِيمِ
وَٱلْمُرْسَلَـٰتِ عُرْفًا ﴿١﴾
77:1 തുടര്‍ച്ചയായി അയക്കപ്പെടുന്നവ സത്യം.
فَٱلْعَـٰصِفَـٰتِ عَصْفًا ﴿٢﴾
77:2 പിന്നെ കൊടുങ്കാറ്റായി ആഞ്ഞുവീശുന്നവ സത്യം.
وَٱلنَّـٰشِرَٰتِ نَشْرًا ﴿٣﴾
77:3 പരക്കെപരത്തുന്നവ സത്യം.
فَٱلْفَـٰرِقَـٰتِ فَرْقًا ﴿٤﴾
77:4 പിന്നെ അതിനെ വേര്‍തിരിച്ച് വിവേചിക്കുന്നവ സത്യം.
فَٱلْمُلْقِيَـٰتِ ذِكْرًا ﴿٥﴾
77:5 ദിവ്യസന്ദേശം ഇട്ടുകൊടുക്കുന്നവസത്യം.
عُذْرًا أَوْ نُذْرًا ﴿٦﴾
77:6 ഒഴികഴിവായോ, താക്കീതായോ.
إِنَّمَا تُوعَدُونَ لَوَٰقِعٌ ﴿٧﴾
77:7 നിങ്ങളോട് വാഗ്ദാനം ചെയ്യപ്പെടുന്നത് സംഭവിക്കുക തന്നെ ചെയ്യും.
فَإِذَا ٱلنُّجُومُ طُمِسَتْ ﴿٨﴾
77:8 നക്ഷത്രങ്ങളുടെ പ്രകാശം അണഞ്ഞില്ലാതാവുകയും,
وَإِذَا ٱلسَّمَآءُ فُرِجَتْ ﴿٩﴾
77:9 ആകാശം പിളര്‍ന്ന് പോവുകയും,
وَإِذَا ٱلْجِبَالُ نُسِفَتْ ﴿١٠﴾
77:10 പര്‍വതങ്ങള്‍ ഉടഞ്ഞുപൊടിയുകയും,
وَإِذَا ٱلرُّسُلُ أُقِّتَتْ ﴿١١﴾
77:11 ദൂതന്മാരുടെ വരവ് നിശ്ചയിക്കപ്പെടുകയും ചെയ്താല്‍.
لِأَىِّ يَوْمٍ أُجِّلَتْ ﴿١٢﴾
77:12 ഏതൊരു ദിനത്തിലേക്കാണ് അത് നിശ്ചയിക്കപ്പെട്ടിരിക്കുന്നത്?
لِيَوْمِ ٱلْفَصْلِ ﴿١٣﴾
77:13 വിധി തീര്‍പ്പിന്റെ ദിനത്തിലേക്ക്.
وَمَآ أَدْرَىٰكَ مَا يَوْمُ ٱلْفَصْلِ ﴿١٤﴾
77:14 വിധി തീര്‍പ്പിന്റെ ദിനമെന്തെന്ന് നിനക്കെന്തറിയാം?
وَيْلٌ يَوْمَئِذٍ لِّلْمُكَذِّبِينَ ﴿١٥﴾
77:15 അന്നാളില്‍ സത്യനിഷേധികള്‍ക്ക് കൊടിയ നാശം!
أَلَمْ نُهْلِكِ ٱلْأَوَّلِينَ ﴿١٦﴾
77:16 മുന്‍ഗാമികളെ നാം നശിപ്പിച്ചില്ലേ?
ثُمَّ نُتْبِعُهُمُ ٱلْـَٔاخِرِينَ ﴿١٧﴾
77:17 അവര്‍ക്കു പിറകെ പിന്‍ഗാമികളെയും നാം നശിപ്പിക്കും.
كَذَٰلِكَ نَفْعَلُ بِٱلْمُجْرِمِينَ ﴿١٨﴾
77:18 കുറ്റവാളികളെ നാം അങ്ങനെയാണ് ചെയ്യുക.
وَيْلٌ يَوْمَئِذٍ لِّلْمُكَذِّبِينَ ﴿١٩﴾
77:19 അന്നാളില്‍ സത്യനിഷേധികള്‍ക്ക് കൊടിയ നാശം!
أَلَمْ نَخْلُقكُّم مِّن مَّآءٍ مَّهِينٍ ﴿٢٠﴾
77:20 നിസ്സാരമായ ദ്രാവകത്തില്‍നിന്നല്ലേ നിങ്ങളെ നാം സൃഷ്ടിച്ചത്?
فَجَعَلْنَـٰهُ فِى قَرَارٍ مَّكِينٍ ﴿٢١﴾
77:21 എന്നിട്ടു നാമതിനെ സുരക്ഷിതമായ ഒരിടത്തു സൂക്ഷിച്ചു.
إِلَىٰ قَدَرٍ مَّعْلُومٍ ﴿٢٢﴾
77:22 ഒരു നിശ്ചിത അവധി വരെ.
فَقَدَرْنَا فَنِعْمَ ٱلْقَـٰدِرُونَ ﴿٢٣﴾
77:23 അങ്ങനെ നാം എല്ലാം കൃത്യമായി നിര്‍ണയിച്ചു. നാം എത്രനല്ല നിര്‍ണയക്കാരന്‍.
وَيْلٌ يَوْمَئِذٍ لِّلْمُكَذِّبِينَ ﴿٢٤﴾
77:24 അന്നാളില്‍ സത്യനിഷേധികള്‍ക്ക് കൊടിയ നാശം.
أَلَمْ نَجْعَلِ ٱلْأَرْضَ كِفَاتًا ﴿٢٥﴾
77:25 ഭൂമിയെ നാം എല്ലാവരെയും ഉള്‍ക്കൊള്ളുന്നതാക്കിയില്ലേ?
أَحْيَآءً وَأَمْوَٰتًا ﴿٢٦﴾
77:26 ജീവിച്ചിരിക്കുന്നവരെയും മരിച്ചവരെയും.
وَجَعَلْنَا فِيهَا رَوَٰسِىَ شَـٰمِخَـٰتٍ وَأَسْقَيْنَـٰكُم مَّآءً فُرَاتًا ﴿٢٧﴾
77:27 ഭൂമിയില്‍ നാം ഉയര്‍ന്ന പര്‍വതങ്ങളുണ്ടാക്കി. നിങ്ങള്‍ക്ക് നാം കുടിക്കാന്‍ തെളിനീര്‍ നല്‍കി.
وَيْلٌ يَوْمَئِذٍ لِّلْمُكَذِّبِينَ ﴿٢٨﴾
77:28 അന്നാളില്‍ സത്യനിഷേധികള്‍ക്ക് കൊടിയ നാശം.
ٱنطَلِقُوٓا۟ إِلَىٰ مَا كُنتُم بِهِۦ تُكَذِّبُونَ ﴿٢٩﴾
77:29 അവരോട് പറയും: നിങ്ങളെന്നും നിഷേധിച്ചു തള്ളിയിരുന്ന ഒന്നില്ലേ; അതിലേക്ക് പോയിക്കൊള്ളുക.
ٱنطَلِقُوٓا۟ إِلَىٰ ظِلٍّ ذِى ثَلَـٰثِ شُعَبٍ ﴿٣٠﴾
77:30 മൂന്ന് ശാഖകളുള്ള ഒരുതരം നിഴലിലേക്ക് പോയിക്കൊള്ളുക.
لَّا ظَلِيلٍ وَلَا يُغْنِى مِنَ ٱللَّهَبِ ﴿٣١﴾
77:31 അത് തണല്‍ നല്‍കുന്നതല്ല. തീ ജ്വാലയില്‍നിന്ന് രക്ഷ നല്‍കുന്നതുമല്ല.
إِنَّهَا تَرْمِى بِشَرَرٍ كَٱلْقَصْرِ ﴿٣٢﴾
77:32 അത് കൂറ്റന്‍ കെട്ടിടം പോലെ തോന്നിക്കുന്ന തീപ്പൊരി വിതറിക്കൊണ്ടിരിക്കും.
كَأَنَّهُۥ جِمَـٰلَتٌ صُفْرٌ ﴿٣٣﴾
77:33 അത് കടും മഞ്ഞയുള്ള ഒട്ടകങ്ങളെപ്പോലെയിരിക്കും.
وَيْلٌ يَوْمَئِذٍ لِّلْمُكَذِّبِينَ ﴿٣٤﴾
77:34 അന്നാളില്‍ സത്യനിഷേധികള്‍ക്ക് കൊടിയ നാശം.
هَـٰذَا يَوْمُ لَا يَنطِقُونَ ﴿٣٥﴾
77:35 അവര്‍ക്ക് ഒരക്ഷരം ഉരിയാടാനാവാത്ത ദിനമാണത്.
وَلَا يُؤْذَنُ لَهُمْ فَيَعْتَذِرُونَ ﴿٣٦﴾
77:36 എന്തെങ്കിലും ഒഴികഴിവു പറയാന്‍ അവര്‍ക്ക് അനുവാദം നല്‍കപ്പെടുന്നതുമല്ല.
وَيْلٌ يَوْمَئِذٍ لِّلْمُكَذِّبِينَ ﴿٣٧﴾
77:37 അന്നാളില്‍ സത്യനിഷേധികള്‍ക്ക് കൊടിയ നാശം.
هَـٰذَا يَوْمُ ٱلْفَصْلِ ۖ جَمَعْنَـٰكُمْ وَٱلْأَوَّلِينَ ﴿٣٨﴾
77:38 വിധി തീര്‍പ്പിന്റെ ദിനമാണത്. നിങ്ങളെയും നിങ്ങളുടെ മുന്‍ഗാമികളെയും നാം ഒരുമിച്ചുകൂട്ടിയിരിക്കുന്നു.
فَإِن كَانَ لَكُمْ كَيْدٌ فَكِيدُونِ ﴿٣٩﴾
77:39 നിങ്ങളുടെ വശം വല്ല തന്ത്രവുമുണ്ടെങ്കില്‍ ആ തന്ത്രമിങ്ങ് പ്രയോഗിച്ചു കൊള്ളുക.
وَيْلٌ يَوْمَئِذٍ لِّلْمُكَذِّبِينَ ﴿٤٠﴾
77:40 അന്നാളില്‍ സത്യനിഷേധികള്‍ക്ക് കൊടിയ നാശം.
إِنَّ ٱلْمُتَّقِينَ فِى ظِلَـٰلٍ وَعُيُونٍ ﴿٤١﴾
77:41 ഭക്തരോ, അന്ന് തണലുകളിലും അരുവികളിലുമായിരിക്കും.
وَفَوَٰكِهَ مِمَّا يَشْتَهُونَ ﴿٤٢﴾
77:42 അവര്‍ക്കിഷ്ടപ്പെട്ട പഴങ്ങളോടൊപ്പവും.
كُلُوا۟ وَٱشْرَبُوا۟ هَنِيٓـًٔۢا بِمَا كُنتُمْ تَعْمَلُونَ ﴿٤٣﴾
77:43 അപ്പോള്‍ അവരെ അറിയിക്കും: സംതൃപ്തിയോടെ തിന്നുകയും കുടിക്കുകയും ചെയ്യുക. നിങ്ങള്‍ പ്രവര്‍ത്തിച്ചിരുന്നതിന്റെ പ്രതിഫലമാണിത്.
إِنَّا كَذَٰلِكَ نَجْزِى ٱلْمُحْسِنِينَ ﴿٤٤﴾
77:44 ഇവ്വിധമാണ് നാം സുകര്‍മികള്‍ക്ക് പ്രതിഫലം നല്‍കുക.
وَيْلٌ يَوْمَئِذٍ لِّلْمُكَذِّبِينَ ﴿٤٥﴾
77:45 അന്നാളില്‍ സത്യനിഷേധികള്‍ക്ക് കൊടിയ നാശം.
كُلُوا۟ وَتَمَتَّعُوا۟ قَلِيلًا إِنَّكُم مُّجْرِمُونَ ﴿٤٦﴾
77:46 അവരെ അറിയിക്കും: നിങ്ങള്‍ തിന്നുകൊള്ളുക. സുഖിച്ചു കൊള്ളുക. ഇത്തിരി കാലം മാത്രം. നിങ്ങള്‍ പാപികളാണ്; തീര്‍ച്ച.
وَيْلٌ يَوْمَئِذٍ لِّلْمُكَذِّبِينَ ﴿٤٧﴾
77:47 അന്നാളില്‍ സത്യനിഷേധികള്‍ക്ക് കൊടിയ നാശം.
وَإِذَا قِيلَ لَهُمُ ٱرْكَعُوا۟ لَا يَرْكَعُونَ ﴿٤٨﴾
77:48 അവരോട് അല്ലാഹുവിന്റെ മുമ്പില്‍ കുമ്പിടാന്‍ കല്‍പിച്ചാല്‍ അവര്‍ കുമ്പിടുന്നില്ല.
وَيْلٌ يَوْمَئِذٍ لِّلْمُكَذِّبِينَ ﴿٤٩﴾
77:49 അന്നാളില്‍ സത്യനിഷേധികള്‍ക്ക് കൊടിയ നാശം
فَبِأَىِّ حَدِيثٍۭ بَعْدَهُۥ يُؤْمِنُونَ ﴿٥٠﴾
77:50 ഈ ഖുര്‍ആന്നപ്പുറം ഏതു വേദത്തിലാണ് അവരിനി വിശ്വസിക്കുക?