QuranQuiz bySALSABIL STUDIO
Open the appOpen app

سورة الغاشية

Surah Al-Ghashiyah in Malayalam

26 ayat · Meccan · Surah 88 of 114

🌐 Translation: മലയാളം

Englishالعربية (بلا ترجمة)اردوBahasa IndonesiaBahasa MelayuTürkçeFrançaisDeutschEspañolPortuguêsItalianoNederlandsРусскийفارسیবাংলাहिन्दीSoomaaliKiswahiliHausaShqipBosanskiAzərbaycancaOʻzbekcha中文日本語한국어ภาษาไทยTiếng ViệtTagalogپښتوPolskiSvenskaNorskSuomiČeštinaRomânăБългарскиУкраїнськаעבריתதமிழ்മലയാളംతెలుగుमराठीગુજરાતીनेपालीසිංහලঅসমীয়াسنڌيدریKurdîދިވެހިئۇيغۇرچەአማርኛAfaan OromooYorùbáKinyarwandaBamanankanChiyaoTamaziɣtMëranawТоҷикӣҚазақшаТатарчаភាសាខ្មែរEnglish (Abdel Haleem)

Translation: Muhammad Karakunnu and Vanidas Elayavoor

بِسْمِ ٱللَّهِ ٱلرَّحْمَـٰنِ ٱلرَّحِيمِ

هَلْ أَتَىٰكَ حَدِيثُ ٱلْغَـٰشِيَةِ ﴿١﴾

88:1 ആവരണം ചെയ്യുന്ന മഹാവിപത്തിന്റെ വാര്‍ത്ത നിനക്കു വന്നെത്തിയോ?

وُجُوهٌ يَوْمَئِذٍ خَـٰشِعَةٌ ﴿٢﴾

88:2 അന്ന് ചില മുഖങ്ങള്‍ പേടിച്ചരണ്ടവയായിരിക്കും.

عَامِلَةٌ نَّاصِبَةٌ ﴿٣﴾

88:3 അധ്വാനിച്ച് തളര്‍ന്നവയും.

تَصْلَىٰ نَارًا حَامِيَةً ﴿٤﴾

88:4 ചുട്ടെരിയും നരകത്തിലവര്‍ ചെന്നെത്തും.

تُسْقَىٰ مِنْ عَيْنٍ ءَانِيَةٍ ﴿٥﴾

88:5 തിളച്ചു മറിയുന്ന ഉറവയില്‍നിന്നാണവര്‍ക്ക് കുടിക്കാന്‍ കിട്ടുക.

لَّيْسَ لَهُمْ طَعَامٌ إِلَّا مِن ضَرِيعٍ ﴿٦﴾

88:6 കയ്പുള്ള മുള്‍ചെടിയില്‍ നിന്നല്ലാതെ അവര്‍ക്കൊരാഹാരവുമില്ല.

لَّا يُسْمِنُ وَلَا يُغْنِى مِن جُوعٍ ﴿٧﴾

88:7 അത് ശരീരത്തെ പോഷിപ്പിക്കില്ല. വിശപ്പിനു ശമനമേകുകയുമില്ല.

وُجُوهٌ يَوْمَئِذٍ نَّاعِمَةٌ ﴿٨﴾

88:8 എന്നാല്‍ മറ്റു ചില മുഖങ്ങള്‍ അന്ന് പ്രസന്നങ്ങളായിരിക്കും.

لِّسَعْيِهَا رَاضِيَةٌ ﴿٩﴾

88:9 തങ്ങളുടെ കര്‍മങ്ങളെക്കുറിച്ച് സംതൃപ്തരും.

فِى جَنَّةٍ عَالِيَةٍ ﴿١٠﴾

88:10 അവര്‍ അത്യുന്നതമായ സ്വര്‍ഗീയാരാമത്തിലായിരിക്കും.

لَّا تَسْمَعُ فِيهَا لَـٰغِيَةً ﴿١١﴾

88:11 വിടുവാക്കുകള്‍ അവിടെ കേള്‍ക്കുകയില്ല.

فِيهَا عَيْنٌ جَارِيَةٌ ﴿١٢﴾

88:12 അവിടെ ഒഴുകുന്ന അരുവിയുണ്ട്.

فِيهَا سُرُرٌ مَّرْفُوعَةٌ ﴿١٣﴾

88:13 ഉയര്‍ത്തിയൊരുക്കിയ മഞ്ചങ്ങളും.

وَأَكْوَابٌ مَّوْضُوعَةٌ ﴿١٤﴾

88:14 തയ്യാറാക്കിവെച്ച പാനപാത്രങ്ങളും.

وَنَمَارِقُ مَصْفُوفَةٌ ﴿١٥﴾

88:15 നിരത്തിവെച്ച തലയണകളും.

وَزَرَابِىُّ مَبْثُوثَةٌ ﴿١٦﴾

88:16 പരത്തിവെച്ച പരവതാനികളും.

أَفَلَا يَنظُرُونَ إِلَى ٱلْإِبِلِ كَيْفَ خُلِقَتْ ﴿١٧﴾

88:17 അവര്‍ നോക്കുന്നില്ലേ? ഒട്ടകത്തെ; അതിനെ എങ്ങനെ സൃഷ്ടിച്ചുവെന്ന്?

وَإِلَى ٱلسَّمَآءِ كَيْفَ رُفِعَتْ ﴿١٨﴾

88:18 ആകാശത്തെ; അതിനെ എവ്വിധം ഉയര്‍ത്തിയെന്ന്?

وَإِلَى ٱلْجِبَالِ كَيْفَ نُصِبَتْ ﴿١٩﴾

88:19 പര്‍വതങ്ങളെ, അവയെ എങ്ങനെ സ്ഥാപിച്ചുവെന്ന്?

وَإِلَى ٱلْأَرْضِ كَيْفَ سُطِحَتْ ﴿٢٠﴾

88:20 ഭൂമിയെ, അതിനെ എങ്ങനെ വിശാലമാക്കിയെന്ന്?

فَذَكِّرْ إِنَّمَآ أَنتَ مُذَكِّرٌ ﴿٢١﴾

88:21 അതിനാല്‍ നീ ഉദ്ബോധിപ്പിക്കുക. നീ ഒരുദ്ബോധകന്‍ മാത്രമാണ്.

لَّسْتَ عَلَيْهِم بِمُصَيْطِرٍ ﴿٢٢﴾

88:22 നീ അവരുടെ മേല്‍ നിര്‍ബന്ധം ചെലുത്തുന്നവനല്ല.

إِلَّا مَن تَوَلَّىٰ وَكَفَرَ ﴿٢٣﴾

88:23 ആര്‍ പിന്തിരിയുകയും സത്യത്തെ തള്ളിപ്പറയുകയും ചെയ്യുന്നുവോ,

فَيُعَذِّبُهُ ٱللَّهُ ٱلْعَذَابَ ٱلْأَكْبَرَ ﴿٢٤﴾

88:24 അവനെ അല്ലാഹു കഠിനമായി ശിക്ഷിക്കും.

إِنَّ إِلَيْنَآ إِيَابَهُمْ ﴿٢٥﴾

88:25 നിശ്ചയമായും നമ്മുടെ അടുത്തേക്കാണ് അവരുടെ മടക്കം.

ثُمَّ إِنَّ عَلَيْنَا حِسَابَهُم ﴿٢٦﴾

88:26 പിന്നെ അവരുടെ വിചാരണയും നമ്മുടെ ചുമതലയിലാണ്

Do you really know Surah Al-Ghashiyah by heart?

A short test shows exactly where you slip. No sign-up, free.

Start the test

Hear Surah Al-Ghashiyah from all 90 reciters →